ഇത് ഇടവപ്പാതിയുടെ കാലം . മുറ്റത്തും തൊടിയിലുമെല്ലാം മഴത്തുള്ളികളുടെ കിലുക്കം കേള്‍ക്കുന്ന കാലം . രാത്രിയില്‍ തണുപ്പ് പുതച്ചുറങ്ങുമ്പോള്‍ ഇരുട്ടില്‍ നിന്നും മഴയുടെ ആരവം . ഇടയ്ക്കെപ്പോഴൊക്കെയോ കാതടപ്പിക്കുന്ന ഇടിനാദം . മിന്നലിന്റെ തീക്ഷ്ണ വെളിച്ചം .. ഉറക്കത്തിലേക്ക് വഴുതുമ്പോള്‍ ദേഹത്ത് മഴയുടെ കുളിരേകുന്ന സ്പര്‍ശം , തൊടാതെ തൊടുന്ന മഴക്കൈകള്‍ .
രാവിലെ ഉറക്കമുണരുമ്പോള്‍ ജനാലയുടെ ചില്ലില്‍ മഴയുടെ വിരല്‍പാടുകള്‍ കണി കാണുന്ന പ്രഭാതങ്ങള്‍ .. ഉറക്കത്തിന്‍റെ ആലസ്യം വിട്ടുമാറും മുന്‍പ് തലേന്ന് രാത്രി പെയ്ത മഴ തോരാതെ കാത്ത് നിക്കുന്നുണ്ടോ എന്നറിയാനുള്ള ആകാംക്ഷ . ജനാല തുറക്കുമ്പോള്‍ മുറിക്കുള്ളിലേക്ക് പതുങ്ങിയെത്തുന്ന മഴക്കുളിര് .
മനസ്സില്‍ നൂറ്നൂറു മഴച്ചിത്രങ്ങള്‍ തെളിയുമ്പോ അറിയാതെ മനസ്സില്‍ വരുന്ന മഴപ്പാട്ടുകള്‍ , കവിതകള്‍ . മഴക്കാലം അതിന്‍റെ സമസ്ത സൌന്ദര്യങ്ങളും ആവാഹിച്ചു നടമാടുമ്പോള്‍ മനസ്സിലെ വേനല്‍ചിത്രം മാഞ്ഞു പോവുന്നു .
ഇത് ഞാന്‍ അടുത്തിടെ മാത്രം കണ്ടുമുട്ടിയ ഉമേച്ചിക്ക് വേണ്ടി എഴുതുന്നു . അവരുടെ വാക്കുകള്‍ ഞാന്‍ കടമെടുക്കുന്നു --> "നേർത്ത മഴക്കുളിരിൽ,,,,,,,,,,,,,അൽപ്പം ഇരുണ്ട നിറമുള്ള ആകാശത്തോടൊപ്പം ,,,,,,,,, കടലിനോടൊപ്പം,,,,,,,,,,,,,,,,,,മഴയോടൊപ്പം ,,,,,,,,,,,,,,,,,," ...
പുതുമണ്ണിന്റെ ഗന്ധം ആസ്വദിച്ചു , മഴ കണ്ടു ,മഴ നനഞ്ഞു ,വീണു കിടക്കുന്ന മഴത്തുള്ളികളിലെ ആയിരം സൂര്യന്മാരെ കണ്ടു നമുക്ക് ഇനിയും ഒരുപാട് മഴക്കാലങ്ങളെ വരവെല്‍ക്കണം .. ഓര്‍മ്മയുടെ ചെപ്പില്‍ കാത്തു സൂക്ഷിക്കാന്‍ മഴയുടെ നല്ല ഓര്‍മ്മകള്‍ വേണം . ഇടവപ്പാതി ഹൃദ്യമായി തീരട്ടെ ...
സസ്നേഹം ......
മഴക്കുട്ടി ....

.jpg)