Friday, 31 May 2013

എല്ലാ മഴക്കുട്ടികള്‍ക്കും വേണ്ടി ....

                                                             ഇത് ഇടവപ്പാതിയുടെ കാലം  . മുറ്റത്തും തൊടിയിലുമെല്ലാം മഴത്തുള്ളികളുടെ കിലുക്കം കേള്‍ക്കുന്ന കാലം . രാത്രിയില്‍ തണുപ്പ് പുതച്ചുറങ്ങുമ്പോള്‍ ഇരുട്ടില്‍ നിന്നും മഴയുടെ ആരവം  . ഇടയ്ക്കെപ്പോഴൊക്കെയോ കാതടപ്പിക്കുന്ന ഇടിനാദം  . മിന്നലിന്റെ തീക്ഷ്ണ വെളിച്ചം .. ഉറക്കത്തിലേക്ക് വഴുതുമ്പോള്‍ ദേഹത്ത് മഴയുടെ കുളിരേകുന്ന സ്പര്‍ശം , തൊടാതെ തൊടുന്ന മഴക്കൈകള്‍ .
                                                               



 രാവിലെ ഉറക്കമുണരുമ്പോള്‍ ജനാലയുടെ ചില്ലില്‍ മഴയുടെ വിരല്‍പാടുകള്‍ കണി കാണുന്ന പ്രഭാതങ്ങള്‍ ..    ഉറക്കത്തിന്‍റെ ആലസ്യം വിട്ടുമാറും മുന്‍പ് തലേന്ന് രാത്രി പെയ്ത മഴ തോരാതെ കാത്ത് നിക്കുന്നുണ്ടോ എന്നറിയാനുള്ള ആകാംക്ഷ  . ജനാല തുറക്കുമ്പോള്‍ മുറിക്കുള്ളിലേക്ക്  പതുങ്ങിയെത്തുന്ന മഴക്കുളിര് .
                 




                                                             

                                                                                                                      മനസ്സില്‍ നൂറ്നൂറു മഴച്ചിത്രങ്ങള്‍ തെളിയുമ്പോ അറിയാതെ മനസ്സില്‍ വരുന്ന മഴപ്പാട്ടുകള്‍ , കവിതകള്‍ . മഴക്കാലം അതിന്‍റെ സമസ്ത സൌന്ദര്യങ്ങളും ആവാഹിച്ചു നടമാടുമ്പോള്‍ മനസ്സിലെ വേനല്‍ചിത്രം മാഞ്ഞു പോവുന്നു .
                                                                                                                           ഇത് ഞാന്‍ അടുത്തിടെ മാത്രം കണ്ടുമുട്ടിയ ഉമേച്ചിക്ക് വേണ്ടി എഴുതുന്നു . അവരുടെ വാക്കുകള്‍ ഞാന്‍ കടമെടുക്കുന്നു -->  "നേർത്ത  മഴക്കുളിരിൽ,,,,,,,,,,,,,അൽപ്പം  ഇരുണ്ട നിറമുള്ള  ആകാശത്തോടൊപ്പം ,,,,,,,,, കടലിനോടൊപ്പം,,,,,,,,,,,,,,,,,,മഴയോടൊപ്പം ,,,,,,,,,,,,,,,,,," ...
                                                                                                            പുതുമണ്ണിന്റെ ഗന്ധം ആസ്വദിച്ചു , മഴ കണ്ടു ,മഴ നനഞ്ഞു  ,വീണു കിടക്കുന്ന മഴത്തുള്ളികളിലെ ആയിരം സൂര്യന്മാരെ കണ്ടു നമുക്ക് ഇനിയും ഒരുപാട് മഴക്കാലങ്ങളെ വരവെല്‍ക്കണം .. ഓര്‍മ്മയുടെ ചെപ്പില്‍ കാത്തു സൂക്ഷിക്കാന്‍ മഴയുടെ നല്ല ഓര്‍മ്മകള്‍ വേണം  . ഇടവപ്പാതി ഹൃദ്യമായി തീരട്ടെ ...
                                                                                                            സസ്നേഹം ......
                                                                                                                  മഴക്കുട്ടി ....






 

4 comments:

  1. ഇന്ദൂ, വല്ലപ്പോഴും ഇവിടെ വന്നിട്ട് പോ. കുറേ ടിപ്പ്സ് ഞാൻ പറഞ്ഞ് തരാം. എനിക്ക് ചില വെള്ളിയാഴ്ചകളിൽ സാഹിത്യം മുട്ടാറുണ്ട്

    ReplyDelete
  2. ഇത് ഞാന്‍ അടുത്തിടെ മാത്രം കണ്ടുമുട്ടിയ ഉമേച്ചിക്ക് വേണ്ടി എഴുതുന്നു .

    സത്യം പറയട്ടെ ഇന്ദൂ ഇത് ഞാൻ രണ്ടാമത് വായിച്ചപ്പഴാ ശ്രദ്ധിച്ചേ .പോസ്റ്റ്‌ ഇട്ടെന്ന് ഇന്നലെ അറിഞ്ഞെങ്കിലും വായിച്ചത് ഇന്നാ.എനിക്ക് നല്ല ഇഷ്ടായി.എനിക്കിത്രേം ലളിതായ പോസ്റ്റുകളെ മാത്രേ മനസിലാവാറുള്ളൂ .നന്നായീട്ടോ .

    ReplyDelete
  3. നന്നായിട്ടുണ്ട്‌ സുഹൃത്തെ...ഇന്ദുവിന്റെ വരികൾ കാണുമ്പോ കോള്ളേജ്‌ ലൈബ്രറിയിൽ പാഴാക്കിയ സമയത്തിൽ ദുഃഖം. തോന്നുന്നൂ.വരികളിൽ പരന്ന വായനയുടെ സൗരഭ്യം പ്രതിഭലിക്കുന്നുണ്ട്‌..സാജ്‌

    ReplyDelete
  4. @ Manju Chandran :) ,@sharonpradeep - ശരോണ്‍ പറഞ്ഞു തരാംന്ന് ഏറ്റ ടിപ്പ്സ് വേഗം പറഞ്ഞു തരുമല്ലോ ,അല്ലെ ? ,@UMA ,ഉമേച്ചി ,ഇവിടേയ്ക്ക് വന്നതില്‍ ഒരുപാട് സന്തോഷം , @ Muhammed Sajid -ഇവിടെ വന്നതില്‍ സന്തോഷം , സാജ് തന്ന നല്ല വാക്കുകള്‍ക്കു നന്ദി :)

    ReplyDelete