നിങ്ങള്‍ പറയും പോലെ ഈ കണ്ണുകളില്‍ ഞാന്‍ എന്നെ ഒളിച്ചു വച്ചിട്ടില്ലല്ലോ . ഇരുട്ടറകളില്‍ നിന്നും അകലെയായ് കാണുന്ന സൂര്യോദയത്തിലേക്ക് ഞാന്‍ അവയെ തുറന്നു വയ്ക്കുക മാത്രമാണ് ചെയ്തത് . ആയിരം കിരണങ്ങളുടെ തീക്ഷ്ണത ഏറ്റു വാങ്ങുമ്പോള്‍ മാത്രമേ ഞാന്‍ എന്റെ കണ്ണുകള്‍ തെല്ലിട ചിമ്മാറുള്ളൂ . അത് ഒരു ഒളിപ്പിച്ചു വയ്ക്കലല്ല , എന്റെ നിസ്സഹായതയാകുന്നു . എന്റെ കണ്ണുകള്‍ ഞാന്‍ തുറക്കാന്‍ ശ്രമിക്കുന്നത് എന്റെ പുനര്ജ്ജനിയിലേക്കാണ് . ആത്മാവില്‍ എവിടെയെങ്കിലും മരണം സംഭവിച്ചിട്ടുണ്ടെങ്കില്‍ എനിക്ക് പുനര്‍ജ്ജനിക്കണം , സ്നേഹിക്കുന്നവരുടെ മനസ്സുകളിലൂടെ എനിക്ക് ഒരു പുനര്‍ജ്ജന്മം വേണം . നിങ്ങളുടെ മനസ്സിന്റെ കരുണകളുടെ ഗര്‍ഭപാത്രത്തില്‍ ഒരു കുഞ്ഞു ജീവനായി മുളയ്ക്കുവാന് ഒരു ആഗ്രഹം ( അതോ അത്യാഗ്രഹമോ ? ) ...
മഴ പെയ്യുന്ന പുലരികളില്‍ , തൂവാനമേറ്റ് നനയുന്ന സായാഹ്നങ്ങളില്‍ , അമ്മയുടെ മടിത്തട്ടിലേക്ക് ചുരുണ്ട് കൂടി അഭയം പ്രാപിക്കുന്ന നിമിഷങ്ങളില്‍ , ഞാന്‍ കാണുന്നത് എന്റെ പുനര്ജ്ജനിയല്ലേ ...ഒരിത്തിരി സങ്കടം മനസ്സിന്റെ ഏതോ കോണില്‍ പുതു നാമ്പുകള്‍ നീട്ടി ഉയിരു തേടാന്‍ നല്ലപോലെ ശ്രമിക്കുന്നു .അതൊക്കെ തട്ടി മാറ്റി മെല്ലേ നടന്നു പോവാന്‍ തോന്നുന്നു ..അര്‍ത്ഥശൂന്യമായ ജല്പനങ്ങളില് നിന്നും അര്‍ത്ഥവത്തായ മറ്റേതോ ലോകത്തേയ്ക്ക് മനസ്സിനെ നടത്തിക്കണം .. കുഞ്ഞുന്നാളിലെ പോലെ , ഓരോ ചുവടും സൂക്ഷിച്ചു വയ്ക്കണം ... എനിക്കുറപ്പാണ് , ഒരിത്തിരി നൊമ്പരം പോലും അവശേഷിപ്പിക്കാതെ ഞാന്‍ എന്റെ പുനര്‍ജ്ജനിയിലേക്ക് നടന്നെത്തുമെന്ന്.....ഒരു നല്ല ലോകത്തേയ്ക്ക് പ്രിയപ്പെട്ടവരെയും കൊണ്ട് പോവാന്‍ പറ്റുമെന്ന് ... മൃതിയിലേക്കല്ല , ദുഃഖത്തിലെക്കല്ല , ജനിയുടെ സന്തോഷങ്ങളിലേക്ക്...


ആദ്യായിട്ടാണ് ഈ വഴി.......എവിടെയോ ക്ലിക്കി ക്ലിക്കി പുനർജ്ജനി തേടിയുള്ള ഈ വഴിയിൽ എത്തി...!
ReplyDeleteനല്ല ഭാഷ........
ഇനിയും വരാം ..
സ്നേഹത്തോടെ
മനു..........
മനു , സന്തോഷം ,ഇവിടെ എത്തിയതിനും അഭിപ്രായം അറിയച്ചതിനും . തീര്‍ച്ചയായും ഇനിയും വരൂ ..
Deleteസസ്നേഹം
ഇന്ദു .
ഇന്ദൂട്ടി ,
ReplyDeleteപഴേ പോസ്റ്റ് ഒക്കേം ന്ത്യേ?????? :(
മനു പറഞ്ഞ പോലെ നല്ല ഭാഷ ട്ടോ.
:)
നല്ല പോസ്റ്റും.
ഉറക്കം തൂങ്ങിയിരുന്ന സമയത്ത് ബ്ലോഗെടുത്ത് വെച്ച് പണിഞ്ഞതാ , പഴേത് ഡിലീറ്റി പോയി ഉമേച്ചി ,ഡ്രാഫ്റ്റ്സില്‍ നിന്ന് ഡിലീറ്റ് ചെയ്ത കാരണം ഇനീപ്പോ അതൊട്ട് കിട്ടുവേമില്ല :( എന്റെ പൊട്ടത്തരം കുറച്ചു കൂടുതലാ :)
ReplyDelete